കല്ലാനിക്കല്‍: സെന്റ് ജോര്‍ജ്ജ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ഓണത്തിനൊരു പൂക്കളം പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സീനിയര്‍ അസിസ്റ്റന്റ് റെന്‍സി ജോണ്‍സന്‍ നിര്‍വഹിച്ചു.
വരുന്ന ഓണത്തിന് പൂക്കളമൊരുക്കാന്‍ സ്വന്തം തൊടിയില്‍ നിന്നും പൂക്കള്‍ കണ്ടെത്തുക, സ്കൂളിലും കുട്ടികളുടെ വീടുകളിലും തനി നാടന്‍ പൂക്കള്‍ വിരിയിക്കുക തടുങ്ങിയ ലക്ഷ്യത്തോടെയാണ് ഓണത്തിനൊരു പൂക്കളം നടപ്പാക്കുന്നത്.
പഠനത്തോടൊപ്പം മനസ്സിന് സന്തോഷമുള്ള, സമൂഹ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങള്‍ കൂടി ചെയ്യുന്ന കുട്ടികളാണ് ഞങ്ങളുടെ മുതല്‍കൂട്ടെന്ന് സകൂൾ അധികൃതർ വ്യക്തമാക്കി. സ്കൂളിലെ എൻ.എസ്.എസിലും സ്കൗട്ട് ആന്റ് ഗൈഡിലും പ്രവർത്തിക്കുന്ന കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് ബിനു ചാക്കോ, സ്കൗട്ട് മാസ്റ്റര്‍ ജോബിന്‍ ജോസ്, നിക്സ് ജോസ് എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.