ന്യൂഡൽഹി: മണിപ്പൂരിലെ വർഗീയ–വംശീയ കലാപം തുടങ്ങിയിട്ട് അമ്പത് ദിവസം തികയുന്നു. ഇതുവരെയും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണം ഉണ്ടായിട്ടില്ല.
റേഡിയോയിലൂടെ കഴിഞ്ഞ ദിവസം എല്ലാ മാസവും നടത്താറുള്ള മൻ കി ബാത് പ്രഭാഷണത്തിൽ അദ്ദേഹം ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
എന്നാൽ മണിപൂർ സംഘർഷത്തെ മാറ്റി നിർത്തുകയാണ് ചെയ്തത്. ആർഎസ്‌എസും സംഘപരിവാറുമൊക്കെ കലാപത്തിനു പിന്നിലുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ബിജെപിയുടെ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ അക്രമം നിയന്ത്രിക്കുന്നതിൽ പൂർണപരാജയമാണെന്നും വിമർശനമുണ്ടായി, അതുകൊണ്ടാവാം മോദി മൗനം വിഴുങ്ങിയത്.
മൻ കി ബാത്തിൽ അരമണിക്കൂർ നേരം പ്രസംഗിച്ച മോദി ബിപർജോയ് ചുഴലിക്കാറ്റ്, ക്ഷയരോഗ നിവാരണം, അടിയന്തരാവസ്ഥ തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തതാണ് ജനങ്ങളുടെ ഈ പ്രതിഷധത്തിന് കാരണം.