Timely news thodupuzha

logo

പ്രിൻസിപ്പലിൻറെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് വ്യാജരേഖ കേസിനു പിന്നിൽ; കെ.വിദ്യ

കോഴിക്കോട്: അട്ടപ്പാടി കോളെജ് പ്രിൻസിപ്പലിൻറെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ കേസിനു പിന്നിലെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ.വിദ്യ. വ്യാഴാഴ്ച വിദ്യയെ കോടതിയിൽ ഹാജരാക്കും.

അട്ടപ്പാടി കോളെജിലെ ഗസ്റ്റ് ലക്‌ചറർ പോസ്റ്റിലേക്ക് അപേക്ഷിച്ചപ്പോൾ എറണാകുളം മഹാരാജാസ് കോളെജിൽ പഠിപ്പിച്ചിരുന്നതായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. എറണാകുളം മഹാരാജാസ് കോളെജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ വിദ്യയെ പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷം ബുധനാഴ്ചയാണ് അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ, താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും, അതേസമയം, ബയോഡേറ്റയിൽ മഹാരാജാസ് കോളെജിലെ അധ്യാപന പരിചയം കാണിച്ചിരുന്നു എന്നുമാണ് വിദ്യ പറയുന്നത്.

ഗുരുതരമായ തെറ്റൊന്നും ചെയ്തിട്ടില്ല. ഒളിവിൽ പോയത് അഭിഭാഷകൻ പറഞ്ഞതുകൊണ്ടു മാത്രമാണ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ഒളിവിൽ തുടരാനാണ് അഭിഭാഷകൻ നൽകിയിരുന്ന നിർദേശമെന്നും വിദ്യ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *