Timely news thodupuzha

logo

ടെൻഡർ ക്ഷണിച്ചു

കട്ടപ്പന: ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളിൽ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച കവറിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂൺ 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഓഫീസിൽ പണമടച്ച് കൈപ്പറ്റാം.

ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി 27. അന്ന് വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നവർ ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാംപിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം.

വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9188959714.

Leave a Comment

Your email address will not be published. Required fields are marked *