കൊച്ചി: എറണാകുളം കോതാട് പട്ടി കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ(23) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അപകടം. പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് കണ്ടെയ്നറിന് അടിയൽ പെടുകയായിരുന്നു.സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സ്ഥിരീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നായ കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം
