കോഴിക്കോട്: വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിനു പിന്നിൽ സി.പി.എം സംസ്ഥാന ഘടകമാണെന്ന് കെ.മുരളീധരൻ എം.പി. പിന്നിലുള്ളവരെ സംരക്ഷിക്കാൻ പൊലീസ് നാടകം കളിക്കുകയാണ്.

ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇപ്പോൾ പുറത്തു വരുന്നത് പെയ്‌ഡ് സംരക്ഷകരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യയുടെ പിന്നിലുള്ളവർ ഒന്നോ രണ്ടോ പേരുകളിൽ ഒതുങ്ങില്ലെന്നും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽകൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണം വ്യാജ സീൽ ഉൾപ്പെടെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നും മുരളീധരൻ ആരോപിച്ചു.