Timely news thodupuzha

logo

സ്കൂൾ കുട്ടികൾക്കായി ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്

തൊടുപുഴ: സാമ്പത്തികമായി അവബോധമുള്ളതും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ റിസർവ് ബാങ്ക് കൈകൊണ്ട് വരുന്ന നടപടികളുടെ ഭാഗമായി സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു.

സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാ തലത്തിൽ ആരംഭിക്കുന്ന ക്വിസ്, ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്ക് ശേഷം ദേശീയ തലത്തിൽ അവസാനിക്കും.

ഉപജില്ലാ/ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാം. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി, ഉപജില്ലാ തലത്തിൽ ഓരോ സർക്കാർ സ്കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം.

രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ എട്ടാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് മത്സരിക്കാം. ആദ്യഘട്ടമായ ഉപജില്ലാ തല ക്വിസ്, ജൂൺ 26നു ഓൺലൈനായി നടക്കുന്നതാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെയും നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യുക്കേഷന്റെയും വെബ്സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ടതും ജി -20, ബാങ്കിംഗ് സാമ്പത്തിക മേഖലയും സമ്പദ്വ് വ്യവസ്ഥയുമായും ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000, 4000, 3000 എന്നിങ്ങനെ ക്യാഷ്പ്രൈസ് നൽകുന്നതാണ്. വിജയികൾക്കും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും റിസർവ് ബാങ്ക് സർട്ടിഫിക്കറ്റുകൾ കൊടുക്കും.

കൂടുതൽ വിവരങ്ങൾക്കായി സ്കൂളുകൾ അതാത് ഓഫീസുമായോ റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസുമായോ ബന്ധപ്പെടുക. ഇമെയിൽ: fiddthiro@rbi.org.in, ഫോൺ: 9447754658.

Leave a Comment

Your email address will not be published. Required fields are marked *