Timely news thodupuzha

logo

കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ, അറസ്റ്റിനെ ഭയക്കുന്നില്ല, നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്; കെ.സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാം പ്രതിയായ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി.

എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് സുധാകരൻ പ്രതികരിച്ചു. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റിനെയും ഭയക്കുന്നില്ല, മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്.

കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് ഞാൻ, കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

മോൻസന് 25 ലക്ഷം രൂപ നൽകുമ്പോൾ സുധാകരനും ഒപ്പമുണ്ടായിരുന്നുവെന്ന മൊഴിയും, സുധാകരനു മോൻസൺ പത്ത് ലക്ഷം രൂപ നൽകിയെന്ന മൊഴിയും അടക്കമുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *