Timely news thodupuzha

logo

മണിപ്പൂർ കലാപം; സൈന്യം മുന്നറിയിപ്പ് നൽകി

ഇംഫാൽ: മണിപ്പൂരിൽ കലാപകാരികൾക്കെതിരേ കടുത്ത മുന്നറിയിപ്പുമായി സൈന്യം. സ്ത്രീകളെ മുൻനിർത്തി കലാപകാരികൾ ആക്രമണങ്ങൾ അഴിച്ചു വിടുന്നുവെന്നും സൈന്യത്തെ പലയിടത്തും തടയുന്നുവെന്നുമാണ് സൈന്യത്തിൻറെ ആരോപണം.

സ്ത്രീകൾ നിരവധിയിടങ്ങളിൽ സൈന്യത്തെ തടയുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും സൈന്യം പങ്കു വച്ചിട്ടുണ്ട്. മനുഷ്യത്വത്തെ ദൗർബല്യമായി തെറ്റിദ്ധരിക്കരുതെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ തുടങ്ങുന്നത്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തിന് ജനങ്ങളുടെ സഹായം ആവശ്യമാണെന്നും സൈന്യം പറയുന്നു. ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *