തുടങ്ങനാട്: പഴയമറ്റം മുണ്ടയ്ക്കാട്ട് പരേതനായ എം.എം.വർക്കിയുടെയും ത്രേസ്യാമ്മയുടെയും മകൻ സായു ജോർജ്ജ്(60) നിര്യാതനായി. ഭൗതിക ശരീരം 29-ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് പഴയമറ്റത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. മാതാവ് ത്രേസ്യാമ്മ പിഴക് ഇടമുളയിൽ കുടുംബാംഗം.
സഹോദരങ്ങൾ: രാജു ജോർജ്ജ് തൊടുപുഴ(രാഷ്ട്രീയ ജനതാദൾ ഇടുക്കി ജില്ലാ പ്രസിഡന്റ്), അഡ്വ. ബാബു ജോർജ്ജ്(ഓസ്ട്രേലിയ), ഷില്ലി സെബാസ്റ്റ്യൻ(ഉപ്പുതോട്), ഷീബ ഷൈൻ(യു.എസ്.എ), സിസ്റ്റർ റീമ മരിയ(സി.എം.എസി കൺവെന്റ്, അയ്യംപാറ), ഷേർളി ബെന്നി(വഴിത്തല), ഷിജി ബെന്നി പെരിയപ്പുറത്ത്(മൂലമറ്റം), പരേതനായ ബിജു ജോർജ്ജ്.