Timely news thodupuzha

logo

തെരുവ് നായ ആക്രമണം; തൊടുപുഴ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

തൊടുപുഴ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം(എസ്.വൈ.എസ്) തൊടുപുഴ സോൺ സാമൂഹികം ഡയറക്ടേറ്റിന്റെ കീഴിൽ നിവേദനം നൽകി. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനു സാമൂഹികം ഡയറക്ടറേറ്റ് അംഗം അബ്ബാസ് മരവെട്ടിക്കൽ, ഫാസിൽ കുറ്റിയാനികൽ എന്നിവർ നിവേദനം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ദഅവാ പ്രസിഡന്റ് അജ്മൽ സഖാഫി, അർഷദ് മുസ്ലിയാർ, റഷീദ് മന്നാനി, സോൺ പ്രസിഡന്റ് റാഷിദ്, സെക്രട്ടറി റിയാസ് അഹ്‌സനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് തെരുവു നായകെള നിയന്തിക്കാനാവശ്യമായ പരമാവധി കാരങ്ങൾ ചെയ്യുക, മനുഷ്യ ജീവനു ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അക്രമകാരികളായ തെരുവു നായകെള കൊല്ലാനുള്ള അധികാരം ​ഗ്രാമ പഞ്ചായത്തുകൾക്കു നൽകണെമന്നാവശ്യപ്പെട്ട് ​ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി സംസ്ഥാന സർക്കാരിനു നൽകുക, സന്നദ്ധ സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെ തെരുവു നായശല്യമുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, തെരുവുനായ ഉൾപ്പെടെയുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും അവശ്യ ഘട്ടത്തിൽ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിന് ആവശ്യമായ ജനകീയ ഇടെപടൽ സാധ്യമാക്കു, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തികാട്ടിയാണ് എസ്.വൈ.എസ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *