Timely news thodupuzha

logo

കെ.വി.ജോസഫ് സാറിൻ്റെ ജന്മദിനം സമുചിതമായിആഘോഷിച്ചു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ അംഗവും കരിമണ്ണൂർ എസ്.ജെ.എച്ച്.എസ്.എസിലെ റിട്ടയേർഡ് അധ്യാപകനുമായ കാഞ്ഞിരത്തിങ്കൽ കെ.വി.ജോസഫിൻ്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. അനുമോദന യോഗത്തിൽ എസ്.സി.എ പ്രസിഡന്റ് പ്രൊഫ.ലൂയിസ്.ജെ.പാറത്താഴം അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥിയായും അദ്ധ്യാപകനായും വ്യാപാരിയായും ഹൈസ്കൂൾ ജങ്ങ്ഷനിൽ 70 വർഷത്തെ സ്ഥിരസാന്നിധ്യമാണ് “ക്രാഫ്റ്റ് സാറെന്ന” ഓമനപേരിൽ അറിയപ്പെടുന്ന ജോസഫ് സാറിനുള്ളത്. തൻ്റെ നാലു പെൺമക്കളും വിവാഹിതരായി വിദേശത്തും ദൂരസ്ഥലങ്ങളിലാവുകയും സഹധർമ്മിണിയായ റിട്ടയേർഡ് അധ്യാപിക കെ.ജെ ലില്ലി രണ്ടു വർഷം മുമ്പ് മരണപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹം ഒറ്റപ്പെട്ടു പോയെങ്കിലും 100 കണക്കിന് ശിഷ്യരുടേയും സുഹൃത്തുക്കളുടേയും ഇടയിൽ ക്രാഫ്റ്റ്സാർ ഹാപ്പിയാണ്. ഈ 85ആം വയസ്സിലുമുള്ള സൈക്കിൾ സവാരിയാണ് തൻ്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് കെ.വി.ജോസഫ് സാർ പറ.

പരിപാടിയിൽ റവ.ഫാ.ജോസ് പറയന്നിലം, കെ.എം.മത്തച്ചൻ, എൻ.ആർ.നാരായണൻ, കെ.എ.ജോസ്, കെ.ജെ.ജോൺ, ഫ്രാൻസിസ് കമ്പുങ്കൽ, ജോസ് മാറാട്ടിൽ, ജെയിംസ് തെക്കേറ്റം, ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ്.സി.എ ജോയിന്റ് സെക്രട്ടറി വിശ്വനാഥൻ.പി.എൻ സ്വാഗതവും സെക്രട്ടറി ആൻറണി.എൻ.കെ കൃതജ്ഞതയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *