ഇടുക്കി: ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് തൊടുപുഴ പാലാ റോഡിലെ ചുങ്കത്ത് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11ന് ചുങ്കം പള്ളിക്ക് സമീപം ലാബ് അങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ. ജോസഫ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ നാലര പതിറ്റാണ്ടായി തൊടുപുഴയിലും വയനാട്ടിലും പ്രവര്‍ത്തിച്ച് വരുന്ന ഹരിത ജില്ലാതല നഴ്‌സറിയുടെ നേതൃത്വത്തിലാണ് ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബിന്റെയും പ്രവര്‍ത്തനം.
ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജോസ്.കെ.മാണി എം.പി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, മുന്‍ എം.പിമാരായ പി.സി. ചാക്കോ, ജോയ്‌സ് ജോര്‍ജ്ജ്, എഫ്.പി.സി ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍, അഡ്വ. എന്‍. ഹരി, അഡ്വ. എസ്. അശോകന്‍, വി.വി. മത്തായി, റോയ്.കെ.പൗലോസ്, പ്രൊഫ. കെ.ഐ. ആന്റണി, ടി.എം. സലീം, പ്രൊഫ. എം.ജെ. ജേക്കബ്ബ്, കെ. സലിംകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞു.
ഹരിത കേരളം എഫ്.പി.സിയുടെ സാങ്കേതിക സഹായത്തോടെ സ്വകാര്യ മേഖലയിലെ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ക്ക് വേണ്ടിയുള്ള ഹരിത ടിഷ്യൂ കള്‍ച്ചര്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ നഴ്‌സറിയുടെ പ്രവര്‍ത്തനവും വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 9.30ന് കോതായിക്കുന്ന് ബൈപ്പാസ് റോഡില്‍ ഗപ്പി ആന്‍ഡ് മക്കാവോ ഷോപ്പിന് സമീപത്ത് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നും സുഗന്ധകൈരളി, ഹരിത കേരളം തുടങ്ങി രാജ്യത്തെ എല്ലാ എഫ്.പി.സി മെമ്പര്‍മാര്‍ക്കും ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.