തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കലക്ടർമാർ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോൾ അത് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.
അവധി കൊടുക്കുന്നുണ്ടെങ്കിൽ തലേദിവസം നൽകാനുള്ള നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മലബാറിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്നം രാഷ്ട്രീയവത്കരിക്കരുത്. അവിടെ ചില പ്രശ്നങ്ങൾ ഉണ്ട്. അത് സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി