കോടിക്കുളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഏഴിന് കോടിക്കുളം ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യും. പരിപാടിയിൽ കർഷകർക്ക് സ്വന്തം ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ(വിത്തുകൾ, തൈകൾ, നടുതലകൾ മുതലായവ) ജൈവ വളങ്ങൾ എന്നിവയുടെ വിപണനം നടത്താം.
പരിപാടിയിൽ കർഷകർക്ക് പോസ്റ്റൽ വകുപ്പിന്റെ സഹകരണത്തോടെ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഓപ്പൺ ചെയ്യുവാനും സാധിക്കും. കേന്ദ്ര – കേരള സർക്കാരുകളുടെ നിർദ്ദേശ പ്രകാരം PMKISAN സബ്സിഡി ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായി ഉണ്ടാവേണ്ടതാണ്. അതിനാൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഈ അവസരത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാം.