കോഴിക്കോട്: ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്. അരലക്ഷം രൂപയും ആർടിസ്‌റ്റ് നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്.
എം.റ്റി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ(മാനേജിംഗ് ട്രസ്‌റ്റി), എം.എ റഹ്മാൻ, കെ.കെ സുധാകരൻ, ഷംസുദ്ദീൻ, സി.വി റപ്പായി, ദീപൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. പുരസ്‌കാരവും എം.എൻ വിജയൻ എൻഡോവ്‌മെന്റ്‌സ്‌കോളർഷിപ്പും ഒരുമിച്ച് വിതരണം ചെയ്യും.