കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപയും. ഈ മാസത്തിലെ ഉയർന്ന വിലയാണിത്. ഇന്നലെയും വിലയിൽ മാറ്റമില്ലായിരുന്നു.
മാസത്തിൻ്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില മൂന്നിന് 43,240 രൂപയായി കുറഞ്ഞു. ചൊവ്വാഴ്‌ച വീണ്ടും പവന് 80 രൂപ വർധിച്ചപ്പോൾ 43,400 രൂപ എന്ന നിലയിലായി.