തൊടുപുഴ: ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിഭാഗീയ അജണ്ടയാണ് മണിപ്പൂരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ. കാലങ്ങളായി സമാധാനത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂർ നിവാസികളിൽ ചേരിതിരുവുകൾ ഇല്ലായിരുന്നു. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളുംവീടുകളും തീ വയ്ക്കുകയും കൊള്ളയടിക്കുകയും അരുംകൊല നടത്തുകയും ചെയ്യുന്നവർ ബിജെപി അജണ്ട നടപ്പാക്കുകയാണ്.

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് നേരിട്ട് ഇടപെടണമെന്ന് രാജീവ് ഭവനിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ ബൂത്ത് കമ്മിറ്റികളും ജൂലൈ പതിനാറാം തീയതി മുതൽ പുനസംഘടിപ്പിക്കാനും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവൻ നവീകരിക്കാനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും എതിരെ കേരള സർക്കാർ കള്ളക്കേസു എടുക്കുന്നതിൽ പ്രതിഷേധിച്ച് 26ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്താനുംതീരുമാനിച്ചു.
യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ജെ അവിര അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി മെമ്പറുമായ അഡ്വക്കേറ്റ് ജോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു.. നിഷ സോമൻ,എൻ ഐ ബെന്നി, ഷിബിലി സാഹിബ്, ചാർലി ആന്റണി, ടി ജെപീറ്റർ, ചന്ദ്രശേഖരൻ പിള്ള, എന്നിവർ സംസാരിച്ചു. യോഗത്തിന് റോബിന്‍ മൈലാടി സ്വാഗതവും വിനയ് വർധനഹോഷ് നന്ദിയും പറഞ്ഞു.