പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി വയനാട് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 16ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരിയിൽ താമസിച്ച് 17ന് രാവിലെ തിരുനെല്ലിയിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് വൈകുന്നേരം പാലക്കാട് തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സൂപ്പർ ഡീലക്സ് ബസ് യാത്രയ്ക്ക് 1190 രൂപയാണ് ചാർജ്ജ്. താമസം, ഭക്ഷണം എന്നിവ യാത്രികർ വഹിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തും. ബുക്ക് ചെയ്യുന്ന ആദ്യത്തെ 80 പേർക്കാണ് യാത്രയ്ക്ക് അവസരം.
കഴിഞ്ഞ വർഷവും ബജറ്റ് ടൂറിസം സെൽ ഇത്തരത്തിൽ യാത്രയ്ക്ക് അവസരം ഒരുക്കിയിരുന്നു. ബുക്കിങ്ങിനായി വാട്സാപിലൂടെ മെസ്സേജ് അയക്കാം. നമ്പർ: 9947086128. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: https://my.artibot.ai/budget-tour.