തൊടുപുഴ: പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പോളിംന്ദ് സ്റ്റേഷനുകളുടെ പരിശോധനയുടെ ഭാഗമായി തൊടുപുഴ താലൂക്കിലെ പോളിങ്ങ് സ്റ്റേഷനുകളുടെ പരിശോധന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് നേരിട്ട് എത്തി പരിശോധന നടത്തി.
മുതലക്കോടം ഭാഗത്തുള്ള പോളിങ്ങ് സ്റ്റേഷനുകനുകൾ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് ജോർജ് ഹൈ സ്കൂൾ, സെൻറ് ജോർജ് യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ തൊടുപുഴ തഹസിൽദാർ എം.അനിൽകുമാർ ഇലക്ഷൻ ഡെപ്യൂട്ടി തടസിൽദാർ കെ.എസ്.ഭരതൻ മറ്റു ഇലക്ഷൻ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
പോളിംങ്ങ് സ്റ്റേഷൻ പരിശോധനയ്ക്കായി കളക്ടർ മുതലക്കോടം സെൻറ് ജോർജ് യു.പിസ്കൂളിൽ എത്തിയപ്പോൾ കുട്ടികൾ വളഞ്ഞ് കൈ കൊടുത്തു.