അറക്കുളം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗാമായി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ എഫ്.സി.ഐയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി അറക്കുളം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി.
അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അറക്കുളം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സന്ദർശനം നടത്തി. ഡിപ്പോ മാനേജർ റോണി മൈക്കിൾ സെൻ, ക്വാളിറ്റി കൺട്രോൾ മാനേജർ ജീന സേവ്യർ, ഷെഡ് ഇൻ ചാർജ് ആതിര സുധാകരൻ എന്നിവർ എഫ്.സി.ഐയുടെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.
അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, തൊടുപുഴ താലൂക്ക് സപ്ലേ ഓഫീസർ ബൈജു.കെ.ബാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡിപ്പോയലെ ഉദ്യോഗസ്ഥരായ റ്റിജിൻ.എം.റ്റി, സോനു.എം.ജെ, അനൂപ് പി.ആർ, മോനിഷ്.കെ.ജോസഫ്, രാഖി.കെ.വി, എം.ജെ.ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് സ്കൂൾ വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.