തൊടുപുഴ: ഇഡോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ഓഷ്യൻമാൻ 2023 കടൽ നീന്തലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പു നേടിയ ബേബി വർഗ്ഗീസിനെ നാളെ ജന്മനാട് ആദരിക്കുന്നു. വണ്ടമറ്റം സെന്റ് ജോർജ്ജ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ആദരിക്കൽ ചടങ്ങ് പി.ജെ.ജോസഫ് എം.എൽ.എ. ഉത്ഘാടനം ചെയ്യും.
കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. റവ.ഫാ.ജെയ്സൺ നിരവത്ത് അനുഗ്രഹ പ്രഭാഷണവും ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങിൽ തൃതല പഞ്ചായത്ത് അംഗങ്ങളും കായിക, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.