Timely news thodupuzha

logo

മണിപ്പൂർ സംഘർഷം, ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ തകരുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത

കോട്ടയം: ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മനുവാദ രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായി ആസൂത്രിതമായി നടപ്പാക്കുന്നതാണ്‌ മണിപ്പൂരിലെ കലാപമെന്ന്‌ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു.

ഇതിനെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത്‌ ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം ഭരണകൂടം നടത്തുന്നുണ്ട്‌.

എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത്‌ മാറിക്കഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച്‌ വനിതാസാഹിതി കോട്ടയത്ത്‌ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി രാജ്യത്ത്‌ നടപ്പാക്കിവരുന്ന ഭരണകൂട ഭീകരതയുടെ അവസാന ഉദാഹരണം മാത്രമാണ്‌ മണിപ്പുർ. പ്രധാനമന്ത്രി മൗനത്തിന്റെ വൽമീകത്തിൽ അഭയംപ്രാപിച്ചിരിക്കുന്നു. രാജ്യത്തെ സ്‌ത്രീകളുടെ മാനത്തിന്‌ ഇപ്പോൾ എന്ത്‌ വിലയാണുള്ളത്‌.

ഹിന്ദുത്വ അജൻഡ അടിച്ചേൽപിക്കൽ, അടിച്ചമർത്തൽ, മാധ്യമങ്ങളെ വിലക്കൽ, തെരഞ്ഞെടുപ്പ്‌ അട്ടിമറി എന്നിങ്ങനെ പലരൂപത്തിൽ ഫാസിസം മുന്നേറുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *