Timely news thodupuzha

logo

ബിമാക്സ് ​ഗ്രാഫിക്സ് വടക്കേതോപ്പിൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു, 17ന് ഉദ്ഘാടനം

തൊടുപുഴ: ബിമാക്സ് ​ഗ്രാഫിക്സ് കോതായിക്കുന്ന് ബൈപ്പാസിൽ നിന്നും ന്യൂമാൻ കൊളേജിനു സമീപം വടക്കേതോപ്പിൽ ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. 17ന് രാവിലെ 10.35ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ന്യൂമാൻ കൊളേജ് പ്രിൻസിപ്പൽ ബിജിമോൾ തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും.

​ഗ്രാഫിക് ഡിസൈനിങ്ങ് വർക്കുകൾ, ഫോട്ടോസ്റ്റാറ്റ്, ഡി.റ്റി.പി, ബൈന്റിങ്ങ് വർക്ക്, ലാമിനേഷൻ വർക്സ്, പ്രൊജക്ട് വർക്സ്, ലേസർ പ്രിന്റ്സ്, കളർ പ്രിന്റിങ്ങ്, മ​ഗ് പ്രിന്റിങ്ങ്, മൊമെന്റോ, ഐ.ഡി.കാർഡുകൾ, കസ്റ്റമൈസ്ഡ് ​ഗിഫ്റ്റ്സ്, ഫോട്ടോ ഫ്രെയിംസ്, ബാഡ്ജസ് എന്നിവ മിതമായ നിരക്കിൽ ഇവിടെ ചെയ്തു നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ‌റ് അജീവ്.പി, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി, റ്റി.എസ്.രാജൻ, ജിതേഷ് ഇഞ്ചക്കാട്ട് തുടങ്ങിയവർ‌ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *