Timely news thodupuzha

logo

സണ്ണി ഡിയോളിന്റെ മുംബൈയിലെ ബം​ഗ്ലാവ് ലേലം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ബാങ്ക് പിന്മാറി

ന്യൂഡല്‍ഹി: ബിജെപി എംപിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബം​ഗ്ലാവ് ലേലം ചെയ്യാനുള്ള നീക്കത്തില്‍നിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. നോട്ടീസ് സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കുകയാണെന്ന് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. മുംബൈയിലെ സണ്ണി വില്ലെന്ന ബം​ഗ്ലാവിന്റെ തിരിച്ചടവില്‍ 56 കോടി രൂപയുടെ കുടിശ്ശികയാണ് താരം വരുത്തിയത്. കെട്ടിടം ലേലം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് ബാങ്ക് പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *