Timely news thodupuzha

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടയാൾ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മുത്തേരിയിലെ ഹോട്ടലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മുത്തേരിയില്‍ അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന പൂളപ്പൊയില്‍ പൈറ്റൂളി ചാലില്‍ മുസ്തഫയെയാണ്(51) കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കള്‍ വൈകിട്ട് ആറോടെയാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും മുഖത്തും വെട്ടേറ്റ ഇവര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ ചികിത്സയിലാണ്.

സംഭവ ശഷം ഓടി രക്ഷപ്പെട്ട മുസ്തഫയെ ചൊവ്വ രവിലെയാണ് സംഭവസ്ഥലത്തിന് ഏതനും മീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നുരീയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷിക്കാന്‍ ഹോട്ടലില്‍ എത്തിയ ഭാര്യ ജമീലയെ വാക് തര്‍ക്കത്തിനിടെ വെട്ടി പരിക്കേല്‍പ്പിക്കുയായി.

Leave a Comment

Your email address will not be published. Required fields are marked *