Timely news thodupuzha

logo

മുഹമ്മദ് ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ സപ്രീം കോടതി നിർദേശം

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് സപ്രീം കോടതി നിർദേശം നൽകി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ശിക്ഷാ വിധി സ്റ്റേ ചെയ്തതിന്‍റെ കാരണങ്ങളിൽ വ്യക്തത പോരാ എന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തലാണ് കോടതി നിർദേശം. ആറാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാവണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ആറാഴ്ചത്തേക്ക് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നത് ജസ്റ്റിസുമാരായ ബി.വി.നഗരത്‌നയും ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ച് തടഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരായ ഫൈസലിന്‍റെ അപ്പീലിലും അതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം.

വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കഴിഞ്ഞ ജനുവരി പതിമൂന്നിനായിരുന്നു ലോക്സഭാ വിജ്ഞാപനം ഇറക്കിയത്. കോടതി വിധി വന്ന രണ്ടു ദിവത്തിനു ശേഷമായിരുന്നു ഇത്. തുടർന്ന് ജനുവരി 25 ഓടെ വിധി ഹൈക്കോടതി സ്റ്രേ ചെയ്യുക ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *