Timely news thodupuzha

logo

ക്രമസമാധാനം പാലിക്കാൻ പഞ്ചാംഗം ഉപയോഗിക്കണമെന്ന് യു.പി ഡി.ജി.പി

ലഖ്നൗ: ഉത്തർ പ്രദേശിൽ ക്രമസമാധാനം പാലിക്കാൻ പഞ്ചാംഗം ഉപയോഗിക്കണമെന്ന് ഡിജിപി വിജയ് കുമാറിൻറെ സർക്കുലർ. ജില്ലാ പൊലീസ് മേധാവികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അമാവാസിക്ക് മുൻപും ശേഷവുമുള്ള ഓരോ ആഴ്ചകളിലാണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയർന്നു നിൽക്കുന്നതെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.

കൃഷ്ണപക്ഷത്തിൽ(ചന്ദ്രൻ ഇരുണ്ടിരിക്കുന്ന സമയം) നടക്കുന്ന കുറ്റകൃത്യങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 14, ഒക്റ്റോബർ 14 ദിവസങ്ങൾ അമാവാസിയാണ്.

ഈ ദിവസങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേകം മുൻകരുതലുകളെടുക്കണമെന്നും പറയുന്നു. എന്നാൽ, യുപി പൊലീസിൽ ഇതു പതിവാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രാജേഷ് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. 1990കളിൽ ഇതനുസരിച്ചുള്ള കലണ്ടറുകൾ പോലും തയാറാക്കി പൊലീസ് സ്റ്റേഷനുകളിൽ വിതരണം ചെയ്തിരുന്നു. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൃഷ്ണപക്ഷത്തിൽ അവധി അനുവദിച്ചിരുന്നില്ലെന്നും പാണ്ഡെ.

Leave a Comment

Your email address will not be published. Required fields are marked *