ഹരാരം: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് ക്രിക്കറ്റ് താരം ഹെൻട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്സ്ആപ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ഒലോങ്കയുടെ ട്വീറ്റ്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാർത്ത തെറ്റാണ്. ഞാൻ അദ്ദേഹവുമായി സംസാരിച്ചു. തേഡ് അമ്പയർ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു.
അവൻ ജീവനോടെയുണ്ട്’ ഒലോങ്ക കുറിച്ചു.അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം മരിച്ചുവെന്ന് രാവിലെയാണ് വാർത്തകൾ വന്നത്. ഒലോങ്കയും ഹീത്തിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തിരുന്നു. സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്.
65 ടെസ്റ്റുകളിൽ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരവുമാണ്.