ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണു. 17ഓളം തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. അപകടസമയത്ത് 40ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഐസ്വാളിൽ നിന്നും 21 കിലോമീറ്റർ അകലെ സൈറംഗ് മേഖലയിൽ പകൽ പതിനൊന്നോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു, മിസോറാമിൽ നിരവധി തൊഴിലാളികൾ മരിച്ചു
