ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. ബിഹാർ സ്വദേശിയായ കുന്തൻ കുമാർ(27) ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.