കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കല്ല് വച്ച രണ്ട് വിദ്യാർഥികൾ പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം.സ്‌കൂളിൽ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുൻപാണ് വളപട്ടണം സ്വദേശികളായ രണ്ട് ആൺകുട്ടികൾ പാളത്തിൽ കല്ലുകൾ നിരത്തി വച്ചത്.
ആറാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇൻസ്‌പെക്ടർ എംടി ജേക്കബ് വ്യക്തമാക്കി.ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ പാളങ്ങളിൽ പൊലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്.