Timely news thodupuzha

logo

വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസിനെയാണ്(32) ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16ന് മാഹിയ്ക്കും തലശ്ശേരിക്കും ഇടയില്‍ വച്ചായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചതായാണ്‌ യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആര്‍പിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *