കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം ചർച്ച ചെയ്യുന്നത് വികസനത്തെ കുറിച്ചാണെന്നും മണ്ഡലം ഇടതുപക്ഷ സ്ഥാനർത്ഥി ജെയ്ക്.സി.തോമസിന് അനുകൂലമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വികസന രംഗത്ത് കേരളം കുതിക്കുകയാണ്. കഴിഞ്ഞ ഏഴര വർഷം വലിയ മാറ്റമാണ് വികസന രംഗത്ത് ഉണ്ടായത്. ഇനിയും ഒരുപാട് മാറ്റങ്ങൾ വരണം.
പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം. ടൂറിസത്തിന് കേരളത്തിൽ വലിയ സാധ്യതയാണ് ഉള്ളത്. ഒരുപാട് തൊഴിൽ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താൻ കഴിയണം. പുതുപള്ളിയിൽ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്നും ഇ.പി പറഞ്ഞു.