തിരുവനന്തപുരം: മാത്യു കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിലാണെന്നും ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളെ വഴി തെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു.ഡി.എഫ് അഴിച്ച് വിടുന്നത്.
പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. നിസാരമായി ജയിക്കാമെന്ന ധാരണ യു.ഡി.എഫിന് മാറി. എൽ.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ചർച്ച ചെയ്യുന്നത് വികസനമാണ്. രാഷ്ട്രീയവും വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.