കൊച്ചി: സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 ആയി. കഴിഞ്ഞ ദിവസം 80 രൂപ വര്‍ധിച്ച സ്വർണത്തിന് 44,000 രൂപയായിരുന്നു. ഇന്ന് ഇടിവ് രേഖപെടുത്തിയതോടെ സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി.
സ്വർണവില താഴ്ന്നു
