Timely news thodupuzha

logo

അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ വാർഷികം നടന്നു

തൊടുപുഴ:അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയന്റെ രണ്ടാമത് വാർഷികാഘോഷം  ഉപാസന ഓഡിറ്റോറിയത്തിൽ നടന്നു. വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജയലക്ഷ്മി ഗോപൻ നിർവഹിച്ചു.

തൊടുപുഴ ജ്യോതി നിവാസ് ആശ്രമം സൂപ്പീരിയർ ഫാ.കുര്യൻ പുത്തൻ പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അധ്യാപകനും, സിനിമാതാരവുമായ വിവീഷ് വി. റോൾഡന്റ് മുഖ്യപ്രഭാഷണം നടത്തി.

എ.കെ.ഡി.റ്റി.റ്റി.യു. സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോണി, സംസ്ഥാന ജനറൽ സെക്രട്ടറി കലാമണ്ഡലം എം.ഉഷാ നന്ദിനി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ സെക്രട്ടറി സുരേഷ് പി.കെ, പ്രസിഡന്റ് അലക്സ് കല്ലാനി, സ്വസ്ഥാന ജോയിന്റ് സെക്രട്ടറി സുന്ദരേശൻ തലനാട്, ഡോ.വിഷ്ണു കലാർപ്പണം, ആർ.എൽ.വി.ലത സുരേഷ്, നിഷ രമേഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 കുട്ടികളുടെ വിവിധകലാപരിപാടികളും നടന്നു

Leave a Comment

Your email address will not be published. Required fields are marked *