Timely news thodupuzha

logo

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് സി.പി.എം നേതാവ് എ.സി.മൊയ്തീന്‍. ഇന്നും നാളെയും അസൗകര്യമുള്ള കാര്യം ഇ.ഡിയെ ഇ-മെയിൽ വഴി അറിയിക്കുക ആയിരുന്നു.

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി പുതിയ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ക്ലാസിൽ പങ്കെടുക്കുന്നതിനായി എ.സി.മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. നീണ്ട 25 മണിക്കുർ നീണ്ടു നിന്ന റെയ്ഡാണ് അവസാനിച്ചത്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. സതീഷ്കുമാർ ബന്ധുക്കളുടെ പേരുകളിൽ ഈ ബാങ്കുകളിലെടുത്ത അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളെക്കുറിച്ച് അറിയുന്നതിനായാണ് പരിശോധന. മുൻ എം.എൽ.എ എം.കെ.കണ്ണന്‍റെ നേതൃത്വത്തിലാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *