തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ – ഒഡീശ തീരത്തിനു സമീപമാണ് ന്യൂനമർദം സ്ഥിതിചെയ്യുന്നത്. ഇതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത രണ്ട് ദിവസത്തിനകം ന്യൂനമർദം വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒഡീശ- ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് മുകളിലൂടെ നീങ്ങും. രാജസ്ഥാനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമർദം, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം
