Timely news thodupuzha

logo

ചോദ്യം എന്നോടല്ല, ചേട്ടനോടാണ്; വാർത്താ സമ്മേളനത്തിൽ കെ.സുധാകരനെ അപമാനിച്ച് വി.ഡി.സതീശൻ

കോട്ടയം: കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ്‌ വ്യാപകമായി പ്രചരിച്ചത്‌. സംഭവത്തിൽ സതീശന്റെ ദേഷ്യം അവിടെയും തീർന്നില്ലെന്ന്‌ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ്‌ ഇപ്പോൾ പുറത്തു വരുന്നത്‌.

തനിക്ക്‌ ആദ്യം സംസാരിക്കണമെന്ന സുധാകരന്റെ ആവശ്യം അംഗീകരിക്കാതിരുന്ന സതീശൻ താൽപര്യമില്ലാതെ മൈക്ക്‌ നീക്കിവയ്‌ക്കുന്നത്‌ കഴിഞ്ഞ ദിവസം വന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാർത്താ സമ്മേളനത്തിനിടെ സതീശനോടുള്ള ചോദ്യങ്ങളിൽ എല്ലാം പ്രസിഡന്റ്‌ പറഞ്ഞപോലെയെന്ന്‌ ആവർത്തിക്കുക ആയിരുന്നു.

പലവട്ടം ചോദ്യങ്ങൾ വന്നെങ്കിലും സതീശൻ മറുപടി പറയാൻ കൂട്ടാക്കിയില്ല. ആദ്യം സംസാരിക്കാൻ അവസരം കിട്ടാതിരുന്ന സതീശൻ വാർത്താസമ്മേളനം കഴിയുന്നവരെ ക്ഷോഭത്തോടെ പെരുമാറുന്നത്‌ വീഡിയോയിൽ വ്യക്തമാണ്‌.

പിന്നീട്‌ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം മനസ്സിലാകാതെ കുഴഞ്ഞ സുധാകരൻ സഹായത്തിനായി സതീശനോട്‌ തിരിയുന്ന ദൃശ്യങ്ങളാണ്‌ പുതിയതായി പുറത്തുവന്നിട്ടുള്ളത്‌. ഇംഗ്ലീഷിലുള്ള ചോദ്യം സുധാകരന്‌ പെട്ടെന്ന്‌ മനസ്സിലായില്ല, ആവർത്തിച്ച്‌ ചോദിച്ചപ്പോഴും മനസ്സിലാകാതിരുന്നുപ്പോൾ സതീശൻ സഹായിക്കുമെന്ന്‌ കരുതി നോക്കുന്നത്‌ കാണാം.

എന്നാൽ പരിഹാസഭാവത്തിൽ ചോദ്യം എന്നോടല്ല, ചേട്ടനോടാണെന്ന് പറഞ്ഞ്‌ സതീശൻ സുധാകരനെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.മുതിർന്ന നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും വേദിയിലുണ്ടായിരുന്നു.

ചോദ്യം സുധാകരന്‌ മനസ്സിലാകുന്നില്ലെന്ന്‌ കണ്ടപ്പോൾ തിരുവഞ്ചൂർ സതീശനോടാണെന്ന്‌ പറഞ്ഞ്‌ രംഗം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌. എന്നാൽ പരിഹാസ ചിരിയോടെ ഒഴിഞ്ഞു മാറുകയായിരുന്നു സതീശൻ.

Leave a Comment

Your email address will not be published. Required fields are marked *