Timely news thodupuzha

logo

പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ അന്തരിച്ചു. 86 വയസ്സായിരുന്നു. അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മരുമകളും നർത്തകിയുമായ രമാ വൈദ്യനാഥനാണ് മരണവിവരം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ലോധി ശ്മശാനത്തിൽ സംസ്കാരം നടത്തും. കഴിഞ്ഞ 50 വർഷമായി ഭരതനാട്യ രംഗത്ത് സജീവമായിരുന്നു സരോജ. ഏകദേശം രണ്ടായിരത്തോളം നൃത്തസംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഗണേശ നാട്യാലയ് എന്ന പേരിൽ നൃത്തവിദ്യാലയവും നടത്തിയിരുന്നു. സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി, രാജ്യസഭാ എംപി സോനൽ മാൻസിങ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *