Timely news thodupuzha

logo

തമിഴ്നാട് സർക്കാരിനോടും ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് സർക്കാരിനോടും മന്ത്രി ഉദയ നിധി സ്റ്റാലിനോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു. പരാമർശവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് നടപടി. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ബേല.എം.ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിദശീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സനാതന ധർമം തുടച്ചു മാറ്റണമെന്ന പരാമർശത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജഗന്നാഥ് ആണ് കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ ദാമ ശേഷാന്ദ്രി നായിഡു ഹർജിക്കാരനു വേണ്ടി ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *