ആലപ്പുഴ: ചെറുതനയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു. തിങ്കളാഴ്ച രാത്രി 12 വയസുകാരിയെ കടിച്ചു. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ജോലിക്കു പോകാനിറങ്ങിയ അഞ്ച് പേരെയും കടിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു
