കാസർഗോഡ്: സംസാരിച്ച് കഴിയും മുമ്പ് അനൗൺസ്‌മെൻറ് നടത്തിയതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.
കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെൻറ് തുടങ്ങുകയായിരുന്നു.
താൻ സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെൻറ് നടത്തിയത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങി പോയത്.
പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെൻറ് തുടങ്ങുകയായിരുന്നു. താൻ സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപ് അനൗൺസ്‌മെൻറ് നടത്തിയത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങി പോയത്.