കലയന്താനി: കിസാൻ സർവീസ് സൊസൈറ്റി യൂണിറ്റുകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി കാനഡ ചാപ്റ്ററിലെ വാൻഗോവ് യൂണിറ്റിലേയ്ക്ക് ഉത്പന്നങ്ങൾ അയച്ചു.
പാലായിൽ മീനച്ചിൽ ഓക്സിജൻ പാർക്കിൽ നടന്ന കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വെള്ളിയാമറ്റം യൂണിറ്റിന്റെ ഉൽപ്പന്നങ്ങളായ ചെറുതേൻ, ഹണി ജാം, ഹണി മിക്സഡ് ഡ്രൈ ഫ്രൂട്സ് എന്നിവ ജനറൽ സെക്രട്ടറി . സിജോ മാത്യു തൊഴാപുത്തൻപുര, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ജി. സോമശേഖരണയർക്ക് നൽകി ഉത്ഘാടനം ചെയ്തു.

കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് . ജോയി ജോസഫ് മൂക്കൻതോട്ടം അധ്യക്ഷനായിരുന്ന യോഗത്തിൽ ദേശീയ ചെയർമാൻ ജോസ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന-ജില്ലാ നേതാക്കളും നാഷണൽ സർവീസ് ഡയറക്ടർമാരും, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് . ആനി ജെബ് രാജും യോഗത്തിൽ പങ്കെടുത്തു.


