കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ ലാവ 12,499 രൂപയ്ക്ക് മികച്ച ഫീച്ചറുകളുമായി ലാവ ബ്ലേസ് പ്രോ 5ജി വിപണിയിലിറക്കി.
128 ജിബി സ്റ്റോറേജും 16 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റാമും ഉള്ള ആന്‍ഡ്രോയിഡ് 13 ബ്ലോട്ട്വെയര്‍ ഫ്രീ ഒഎസാണ് ബ്ലേസ് പ്രോ 5 ജി നല്‍കുന്നത്. ഒക്റ്റോബർ 3 മുതല്‍ ലാവയുടെ റീട്ടെയില്‍ നെറ്റ്വര്‍ക്കിലും ആമസോണിലും ലഭ്യമാകും. നിറം മാറുന്ന ബാക്ക് പാനല്‍ ഫീച്ചര്‍ ചെയ്യുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ സ്റ്റാറി നൈറ്റ്, റേഡിയന്റ് പേള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
6.78 ഇഞ്ച് 120 ഹെര്‍ട്സ് ഡിസ്പ്ലേയാണ് ബ്ലേസ് പ്രോ 5ജിയുടെ സവിശേഷതകളിലൊന്ന്. ഇത് മള്‍ട്ടിമീഡിയ ഉപഭോഗം, ഗെയിമിങ്, ഉല്‍പ്പാദനക്ഷമത ടാസ്ക്കുകള് എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ്. മുന്‍ ക്യാമറയില്‍ 8 എംപി ക്യാമറയും സ്ക്രീന്‍ ഫ്ളാഷും ഉണ്ട്. സ്മാര്‍ട്ട്ഫോണിന്റെ നൂതന ക്യാമറ സോഫ്റ്റ്വെയർ, എഐ അധിഷ്ഠിത ഒപ്റ്റിമൈസേഷനുകളിലൂടെ ചിത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു, ഇത് ഓരോ ഷോട്ടും മികച്ചതാക്കുന്നു. 5000 എംഎഎച്ച് ബാറ്ററി ഫോണിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നു. ഫാസ്റ്റ് ചാര്‍ജിങ്ങിനായി ബോക്സില്‍ 33 ഡബ്ല്യൂ ടൈപ്പ്-സി ചാര്‍ജറുമുണ്ട്.