Timely news thodupuzha

logo

ആൾ ഇൻഡ്യാ എൽ.ഐ.സി. ഏജന്റ് സ് ഫെഡറേഷൻ 14-ാം ദേശീയ സമ്മേളനം ഗോവ പനാജിയിൽ

 തൊടുപുഴ:   ആൾ ഇൻഡ്യാ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷന്റെ 14-ാം ദേശീയ സമ്മേളനം 2023 ഒക്ടോബർ 5, 6 തീയതികളിൽ ഗോവ പനാജിയിൽ നടക്കും. ഒക്ടോബർ 6-ാം തീയതി സംഘ ടനയുടെ ദേശീയ പ്രസിഡന്റ് എൽ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. ഗോവാ ഗവർണ്ണർ ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ സ്റ്റേറ്റു കളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന എൽ.ഐ.സി.യുടെ അടിസ്ഥാന തൊഴിലാളികളായ 13.5 ലക്ഷം എൽ.ഐ.സി. ഏജന്റൻമാരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഐ.ആർ.ഡി.എയുടെ കരുനീക്കങ്ങളും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് ഇന്ത്യയിൽ പച്ചപരവതാനി വിരിക്കുന്ന നയവും സമ്മേളനം ചർച്ച ചെയ്യും. എൽ.ഐ.സി.യുടെ ഷെയറുകൾ തുടർന്ന് വില്ക്കാതിരി ക്കുക, എൽ.ഐ.സി. ഏജന്റൻമാരെ തൊഴിലാളി തൊഴിലുടമ ബന്ധത്തിൻ കീഴിൽ കൊണ്ടുവ ന്ന്, ഇ.എസ്.ഐ, പി.എഫ്, ക്ഷേമനിധി, പെൻഷൻ, ഫാമിലി മെഡിക്ലെയിം തുടങ്ങിയ ആനുകൂ ല്യങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം പ്രസ്തുത സമ്മേളനത്തിൽ ചർച്ച ചെയ്യും. 

Leave a Comment

Your email address will not be published. Required fields are marked *