ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കുണ്ട്. ഗാസയിൽ നിന്ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞു കയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) അറിയിച്ചു.
റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്‌തീനിയൻ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു. സുരക്ഷാ മേധാവികളുടെ യോഗം ഉടൻ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസ് പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന് സർക്കാർ പറഞ്ഞു.