മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം കോൺഗ്രസ് ഹാളിൽ മുൻസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉൽഘാടനം ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാർ യഥാസമയം പെൻഷൻകാർക്ക് ക്ഷാമാശ്വാസം നൽകിയിരുന്നതായും എന്നാൽ പിണറായി സർക്കാർ പെൻഷൻ പരിഷ്കരണ കുടിശ്ശിക പോലും തരാതെ ക്രൂരമായി അവഗണിക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
മെഡിസെപ്പിലെ അപാകത പരിഹരിക്കുക, തടഞ്ഞ് വച്ച ഡി.എ. ഉടൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.എം.നാസർഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഡൊമനിക് തോമസ്, ഒ.എം. തങ്കച്ചൻ, ഷബീബ്എവറസ്റ്റ്, ബേബിജോർജ്, രഘു ഉത്തമൻ , പി.ബി. ഗോപകുമാർ, ഇ. ബാബു, മല്ലിക, റാണി.പി.എൽദോ, ബിനു. കെ.പീറ്റർ, വി.യു.നാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
നവംബർ ഒന്നിന് പെൻഷൻ കാർ സംസ്ഥാനത്തെ എല്ലാ ഷറികൾക് മുൻപിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും വഞ്ചനാദിനമായി ആചരിക്കുമെന്നും സംഘടന അറിയിച്ചു.