തൊടുപുഴ: വില്ലേജ് ഓഫീസിന് മുമ്പിൽ പൈപ്പ് പൊട്ടി ഒഴുകുവാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. ആലക്കോട് വില്ലേജ് ഓഫീസിന് മുന്നിലാണ് വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി ഒഴുകുന്നത്. ജലം പാഴായി പോകുന്ന വിവരം നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും തകരാർ പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകുന്നില്ല. വാട്ടർ അതോറിറ്റിയിലെ കരാറുകാർ ജോലി ഏറ്റെടുക്കുവാൻ തയ്യാറാകാത്തതാണ് തകരാർ പരിഹരിക്കുവാൻ തടസ്സമെന്നും പറയപ്പെടുന്നു.
ആലക്കോട് വില്ലേജ് ഓഫീസിന് മുമ്പിൽ പൈപ്പ് പൊട്ടി ഒഴുകുന്നു; ആഴ്ചകൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ
